September 26, 2011

ഇവര്‍ക്കൊക്കെ വല്ല കൂലി പണിക്കും പോയ്ക്കൂടെ?

കേരളത്തില്‍ ബി.എഡ്. കോളേജുകളില്‍ തൊണ്ണൂറു ശതമാനം അധ്യാപകരും കൂലി പണിക്കര്‍ക്ക് കിട്ടുന്ന വേതനം പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. പിന്നെ എന്തിനാണ് ബി.എഡ് പഠിക്കാന്‍ കുട്ടികള്‍ വന്നിരിക്കുന്നത്? പഠിച്ചു ഇറങ്ങിയാല്‍ തൊഴില്‍ കിട്ടും. പക്ഷെ എങ്ങിനെ ഉള്ള തൊഴില്‍? കൂലി പണിക്കു കൊടുക്കുന്ന കൂലി പോലും ഇല്ലാത്ത തൊഴില്‍. അല്ലെങ്കില്‍ ഐടെഡ് സ്ഥാപനങ്ങളില്‍ ജോലി കിട്ടാന്‍ കോഴ കൊടുക്കാന്‍ ഉണ്ടാകണം. പിന്നെ ചുരുക്കം ചില ഭാഗ്യവന്മാര്‍ക്കും ഭാഗ്യവതികള്‍ക്കും സര്‍കാര്‍ സ്കൂളുകളില്‍ ജോലി കിട്ടും.

ശരിയായ വേതനം കൊടുത്തു വേണം അധ്യാപകരെ നിയോഗിക്കാന്‍. അപ്പോള്‍ മാത്രമേ ആ തൊഴിലിനു അന്തസ്സ് ലഭിക്കൂ. അതൊരു തൊഴില്‍ ആയി മാറൂ. അധ്യാപകര്‍ക്ക് തുച്ചമായ വേതനം കൊടുത്തു സ്ഥാപനങ്ങള്‍ നടത്തുന്നത് കൊണ്ട് സമൂഹത്തിനു ഒരു ഗുണവും ഉണ്ടാവില്ല. പഠിച്ചിറങ്ങുന്ന വിദ്യര്ധികള്‍ക്ക് നല്ല അധ്യാപക ജോലി ലഭിക്കണം എങ്കില്‍ അധ്യാപകരുടെ ശമ്പളം ന്യായമായതായിരിക്കണം

അധ്യാപകരെ പിഴിഞ്ഞ് സ്വാശ്രയ കോളേജുകള്‍

സ്വാശ്രയ കോളേജുകളില്‍ അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളം. അലവന്‍സുകള്‍ ഒന്നും ഇല്ല. പെന്‍ഷനും മേടിക്കലും ഇല്ല. പ്രസവാവധി ഇല്ലെന്നു മാത്രമല്ല അതിനൊക്കെ പോയാല്‍ ജോലി പോയി എന്ന് കരുതിയാല്‍ മതി. അസുഖം വന്നാലും അങ്ങിനെ തന്നെ.
പത്തു ശതമാനത്തില്‍ താഴെ അധ്യാപകരെ നമ്മുടെ സമൂഹത്തില്‍ സര്‍കാര്‍ /യു.ജി.സി. ശമ്പളവു സേവന വേതന ആനുകൂല്യങ്ങളും പറ്റുന്നുള്ളൂ. അത് തന്നെ നല്ല കോഴ കൊടുത്തു കയറിയ എയിടെട് സ്ഥാപനങ്ങളിലെ അധ്യാപകര്‍. ബാക്കി സ്വകാര്യ/ സ്വാശ്രയ സ്ഥാപനങ്ങളില്‍ അവര്‍ക്ക് മരുന്ന് വാങ്ങാനോ നന്നായി ആഹാരം കഴിക്കാനോ പൈസ കൊടുക്കുന്നില്ല.

സമൂഹം ഈ പത്തു ശതമാനതിനെ മാത്രം സേവിച്ചാല്‍ മതിയോ? ബാക്കി തൊണ്ണൂറു ശതമാനം ഇങ്ങനെ ആയാല്‍ പിന്നെ കുട്ടികള്‍ എന്തിനു പഠിക്കണം? ഇവിടെ അന്തസ്സായ തൊഴില്‍ അവസരങ്ങള്‍ ഇല്ല എങ്കില്‍ അവര്‍ക്ക് പഠിക്കുന്നതിനെ കാള്‍ നല്ലത് കൂലി പണിക്കു പോകുന്നതല്ലേ. ക്ലാസ്സില്‍ ഇരുന്നു മസിലുകള്‍ ഇല്ലാതെ ആയാല്‍ പിന്നെ കൂലി പണിക്കു പോലും കൊള്ളില്ല.
അധ്യാപകരുടെ കണ്ണീരു കൊണ്ട് എന്ത് വിദ്യാഭ്യാസം? സമൂഹം അധ്യാപകരെ കൂലി പണിക്കാര്‍ക്ക് കൊടുക്കുന്ന പരിഗണന പോലും കൊടുക്കുന്നില്ല എന്ന് വച്ചാല്‍?

September 12, 2011

University websites hiding 'career opportunities' tabs

Letter to KERALA UNIVERSITY WEBSITE ADMINISTRATOR

Sir

I do not see a link for career opportunities or job opportunities. The Kerala public is eager to get jobs and is looking everywhere to see if there are job openings.. but the websites of universities cleverly ignore this.. why job advertisements are not published in website explicitly so that everyone can see them? Is it not for underhand dealings and corruption that the advertisements are hidden or given less significance in the website? Is there something going on there?

I am concerned